നിളനീളെ
ആതപം കൊണ്ടുടല്‍ വേവുംസമീരണ-
ന്നാധിയാലങ്ങിങ്ങുമോടിടുമീയിടം
ആരണ്യമോ മണല്‍ത്തിട്ടതന്‍,പാഴ്ച്ചെടി-
യ്ക്കാവാസ കേന്ദ്രമോ നീര്‍ക്കുണ്ടുകള്‍ ചേര്‍ന്ന് ?
തെറ്റിദ്ധരിച്ചതോ? സത്യമോ? മിഥ്യയോ?
വറ്റിക്കിടക്കുമീ മൈതാനമോ നിള?
തുള്ളിക്കളിച്ചോണഗാനങ്ങള്‍ മൂളിയെ-
ന്നുള്ളിലോളംതല്ലി നീളുംനിളയിതോ?
സമ്പുഷ്ടസംസ്ക്കാരതീരങ്ങള്‍ സൃഷ്ടിച്ചു
സംവത്സരങ്ങളിലൂടെയൊലിച്ചു നീ
സമ്പന്നഭാരതീവാഹിയായ്,യിന്നു നീ
സംഗീതമുണരാത്ത പാഴ്വീണയായോ!
ചുറ്റും മുഴങ്ങുന്ന താളമേളം തീര്‍ത്തു
ചുറ്റിക്കറങ്ങിയ നിന്‍ ഘോഷയാത്രകള്‍
കാറ്റില്‍പ്പകര്‍ന്നതാം ധ്വാനസങ്കേതങ്ങള്‍
പറ്റി നിന്‍ തീരങ്ങള്‍തീര്‍ത്ത സംഗീതങ്ങള്‍
ഏറ്റേറ്റു പാടിപ്പകര്‍ന്നു പൈമ്പാലുപോ-
ലൂറ്റിക്കുടിച്ചതി ധന്യയായ് കൈരളി.
വെന്നിടാനാകാത്ത വാഞ്ഛയുദിയ്ക്കയാല്‍
ഇന്നു നിന്‍ മോഹനതാരുണ്യ സൌഭഗം
മെയ്യേറിയൂറ്റിക്കുടിച്ചവരാരഹോ!
തയ്യലാളാം നിന്റെയുള്ളവും ചോര്‍ത്തിയോ?
മെച്ചമാം ലോകമൊരുക്കുവാന്‍ ധാത്രിതന്‍
പച്ചയാംപൂംചേല ചീന്തും ഖലന്മാര്‍ക്കു
പൂമലക്കൂട്ടങ്ങള്‍ നീളെച്ചുരത്തുന്ന
പൂന്തേന്‍ വരണ്ടാലുമെന്തു ചിന്ത?
ഹേ! സുകാവ്യതരുണീമണീ! സുഭഗവൃത്തമൊത്തവടിവാര്‍ന്ന നിന്‍
ഹേമകോമളപദങ്ങളെന്‍ഹൃദയസാനുവില്‍നടനമേകയാല്‍.....
ഹാ!ഭവന്നിനവുകൂടി ഞാനധികയത്നമോടെയിഹ ചാര്‍ത്തിടും
ഹാരമൊന്നുമതികേമമല്ല തവകാന്തിയോലുമുടലേല്‍ക്കുവാന്‍.
ഹേമകോമളപദങ്ങളെന്‍ഹൃദയസാനുവില്‍നടനമേകയാല്‍.....
ഹാ!ഭവന്നിനവുകൂടി ഞാനധികയത്നമോടെയിഹ ചാര്‍ത്തിടും
ഹാരമൊന്നുമതികേമമല്ല തവകാന്തിയോലുമുടലേല്‍ക്കുവാന്‍.
Showing posts with label കാവ്യം. Show all posts
Showing posts with label കാവ്യം. Show all posts
Monday, October 10, 2011
സാന്ധ്യശോകം
ചൊടിയറ്റു വീഴുന്ന സൂര്യന്റെ കൺകളിൽ
പടരുന്നു വ്യഥകളരുണാഭം.
വിടകൊണ്ടിടും കർമ്മയോഗിതന്നുള്ളിലായ്
പടകൊണ്ടിടും കഥകളെന്താം.
കത്തിജ്വലിച്ചതാണിതുവരെയുമീഭൂവി-
ലത്രമേലൂർജ്ജം പകർന്നു.
വളരുന്ന തലമുറകളറിയുന്നതില്ലയീ
തളരുന്ന സവിതാവിനുള്ളം.
കടമിഴിക്കോണിനാലുൽസാഹമേകുന്ന
കമലവും വാടിക്കൊഴിഞ്ഞു.
തൻ കൂടുതേടിപ്പറന്നകന്നരുമകൾ.
നിന്നിടേണ്ടേകനിവനിനിയും.
ചെന്നാഴ്ന്നിടുന്നതോ മുന്നിൽ പരക്കുന്ന
വന്നാധിതന്നാഴിതന്നിൽ.
അന്ധതയിൽ വലയുമാറിരുളായി തുണയറ്റൊ-
രന്ത്യസമയങ്ങൾ ഹാ! കഷ്ടം.
ചൊടിയറ്റു വീഴുന്ന സൂര്യന്റെ കൺകളിൽ
പടരുന്നു വ്യഥകളരുണാഭം.
വിടകൊണ്ടിടും കർമ്മയോഗിതന്നുള്ളിലായ്
പടകൊണ്ടിടും കഥകളെന്താം.
കത്തിജ്വലിച്ചതാണിതുവരെയുമീഭൂവി-
ലത്രമേലൂർജ്ജം പകർന്നു.
വളരുന്ന തലമുറകളറിയുന്നതില്ലയീ
തളരുന്ന സവിതാവിനുള്ളം.
കടമിഴിക്കോണിനാലുൽസാഹമേകുന്ന
കമലവും വാടിക്കൊഴിഞ്ഞു.
തൻ കൂടുതേടിപ്പറന്നകന്നരുമകൾ.
നിന്നിടേണ്ടേകനിവനിനിയും.
ചെന്നാഴ്ന്നിടുന്നതോ മുന്നിൽ പരക്കുന്ന
വന്നാധിതന്നാഴിതന്നിൽ.
അന്ധതയിൽ വലയുമാറിരുളായി തുണയറ്റൊ-
രന്ത്യസമയങ്ങൾ ഹാ! കഷ്ടം.
രഥസഞ്ചാരം
തുംഗമനോഹരചിന്തകള്‍തൂക്കി-
യലംകൃതമാക്കിയ രഥവും തന്നു
നേരിന്‍ വേരുകളോടുംരഥ്യയില്‍
നേരേനോക്കിപ്പായാന്‍ ചൊന്നു.
ധന്യ പിതാക്കളെ! നിങ്ങള്‍ചൂണ്ടിയ
വീഥിയിലൂടെന്‍ രഥസഞ്ചാരം
ദുഷ്ക്കരമെത്രയ്ക്കറിയുകയിന്നീ-
വിഘ്നശതങ്ങളിടയ്ക്കണയുംഗതി.
നീളുംവഴിയുടെയിരുപുറവും ചേര്‍-
ന്നെത്തീടും പുതു കൈവഴിയൊക്കെ
കുടിലത മാളികകെട്ടിപ്പാര്‍ക്കു-
ന്നിടകളിലെത്തും മോഹനവഴികള്‍-
വശ്യമനോഹരവസ്ത്രംചാര്‍ത്തീ-
ട്ടടിമുടിമൂടിയ കപടവിചാരം
സ്വൈരവിഹാരം ചെയ്യും കവലകള്‍-
എയ്യും മോഹന വാഗ്ദാനങ്ങള്‍
വീശിയ വലതന്‍ വശ്യതയില്‍ വീ-
ണശ്വമിതഞ്ചും പതറീടാതെ-
യചഞ്ചലസാരഥി, നിങ്ങള്‍നല്‍കിയ
സുന്ദരസംസ്കൃതി, യെന്നെ നയിപ്പൂ.
മാനവചേതന ഭാവനചെയ്യും
മോഹനദര്‍ശനകല്‍പ്പനയെല്ലാം
ഒന്നയ്കൊണ്ടതുപോലാമുദയം-
തീരാത്താശകളോരോന്നായി
ചോരപൊടിഞ്ഞുതകര്‍ന്നടിയുമ്പോള്‍
താനെ ഡംഭം താഴും സമയം-
ഇവതന്നിടയിലെ നേരം മര്‍ത്യ-
ന്നിടതടവില്ലാതേകും സ്നേഹം
താപനമേറ്റുതളര്‍ന്നേതീരാം
പൂമഴ കൊണ്ടു വളര്‍ന്നേപോകാം.
കാഴ്ചകള്‍കണ്ടു രസിച്ചെന്‍ യാത്ര
വീഴ്ചകള്‍കണ്ടു കരഞ്ഞെന്‍ യാത്ര
പുംഗവനല്ലെന്നാലും, ഏതോ
സംഗരമോരാനാമെന്‍ യാത്ര.
തുംഗമനോഹരചിന്തകള്‍തൂക്കി-
യലംകൃതമാക്കിയ രഥവും തന്നു
നേരിന്‍ വേരുകളോടുംരഥ്യയില്‍
നേരേനോക്കിപ്പായാന്‍ ചൊന്നു.
ധന്യ പിതാക്കളെ! നിങ്ങള്‍ചൂണ്ടിയ
വീഥിയിലൂടെന്‍ രഥസഞ്ചാരം
ദുഷ്ക്കരമെത്രയ്ക്കറിയുകയിന്നീ-
വിഘ്നശതങ്ങളിടയ്ക്കണയുംഗതി.
നീളുംവഴിയുടെയിരുപുറവും ചേര്‍-
ന്നെത്തീടും പുതു കൈവഴിയൊക്കെ
കുടിലത മാളികകെട്ടിപ്പാര്‍ക്കു-
ന്നിടകളിലെത്തും മോഹനവഴികള്‍-
വശ്യമനോഹരവസ്ത്രംചാര്‍ത്തീ-
ട്ടടിമുടിമൂടിയ കപടവിചാരം
സ്വൈരവിഹാരം ചെയ്യും കവലകള്‍-
എയ്യും മോഹന വാഗ്ദാനങ്ങള്‍
വീശിയ വലതന്‍ വശ്യതയില്‍ വീ-
ണശ്വമിതഞ്ചും പതറീടാതെ-
യചഞ്ചലസാരഥി, നിങ്ങള്‍നല്‍കിയ
സുന്ദരസംസ്കൃതി, യെന്നെ നയിപ്പൂ.
മാനവചേതന ഭാവനചെയ്യും
മോഹനദര്‍ശനകല്‍പ്പനയെല്ലാം
ഒന്നയ്കൊണ്ടതുപോലാമുദയം-
തീരാത്താശകളോരോന്നായി
ചോരപൊടിഞ്ഞുതകര്‍ന്നടിയുമ്പോള്‍
താനെ ഡംഭം താഴും സമയം-
ഇവതന്നിടയിലെ നേരം മര്‍ത്യ-
ന്നിടതടവില്ലാതേകും സ്നേഹം
താപനമേറ്റുതളര്‍ന്നേതീരാം
പൂമഴ കൊണ്ടു വളര്‍ന്നേപോകാം.
കാഴ്ചകള്‍കണ്ടു രസിച്ചെന്‍ യാത്ര
വീഴ്ചകള്‍കണ്ടു കരഞ്ഞെന്‍ യാത്ര
പുംഗവനല്ലെന്നാലും, ഏതോ
സംഗരമോരാനാമെന്‍ യാത്ര.
വിശ്രാന്തിയിൽ.....
ഇരുളൊഴിഞ്ഞുപോയ് മെല്ലവേ ചെങ്കതിർ-
ച്ചുരുളഴിഞ്ഞിതാ വിരിയുന്നു മുന്നിലായ്
പൊരുളുയർന്നപോൽത്തെളിയുന്നു മാമക-
ത്തരളമാനസാകാശം പ്രശാന്തമായ്.
മൃദുലഭാവനാവീചികൾ തഴുകിയെൻ
വദനകുഡ്മളം വികചമായ് വന്നിതോ!
മധുരസാന്ദ്രമാം വാസനാതീർത്ഥമുൾ-
ക്കതിരിനോരത്ത് തുള്ളിനില്ക്കുന്നുവോ!
കഠിനയത്നിയാമേതോ കൃഷീവലൻ
തുടരെ നീർതളിച്ചുർവ്വരമാക്കിയീ-
തൊടികളൊക്കെ നൽ ഹരിതാഭമാക്കി ഹാ!
ചെടികളോരോന്നുമെത്രമേൽ മോഹനം.
പഴുതെ നിത്യവും പായും മനുഷ്യനീ-
പ്രകൃതിനല്കിടുന്നഭിരാമദർശനം
പലതുമറിയാതെ തേടുന്നു കൃത്രിമ-
പ്പുലരി പോലുമേ! കാലമേ! കൈതൊഴാം.
ത്വരിതയാന സഞ്ചാരമായ് ജീവിതം
പൊരുതിനേടുവാൻ മൽസരം താനതും
കരുതി നില്ക്കുവാൻ നേരമില്ലാ, വൃഥാ
കുരുതി നല്കലായ്ത്തീരുമെൻ യാത്രയിൽ.
ഇരുളൊഴിഞ്ഞുപോയ് മെല്ലവേ ചെങ്കതിർ-
ച്ചുരുളഴിഞ്ഞിതാ വിരിയുന്നു മുന്നിലായ്
പൊരുളുയർന്നപോൽത്തെളിയുന്നു മാമക-
ത്തരളമാനസാകാശം പ്രശാന്തമായ്.
മൃദുലഭാവനാവീചികൾ തഴുകിയെൻ
വദനകുഡ്മളം വികചമായ് വന്നിതോ!
മധുരസാന്ദ്രമാം വാസനാതീർത്ഥമുൾ-
ക്കതിരിനോരത്ത് തുള്ളിനില്ക്കുന്നുവോ!
കഠിനയത്നിയാമേതോ കൃഷീവലൻ
തുടരെ നീർതളിച്ചുർവ്വരമാക്കിയീ-
തൊടികളൊക്കെ നൽ ഹരിതാഭമാക്കി ഹാ!
ചെടികളോരോന്നുമെത്രമേൽ മോഹനം.
പഴുതെ നിത്യവും പായും മനുഷ്യനീ-
പ്രകൃതിനല്കിടുന്നഭിരാമദർശനം
പലതുമറിയാതെ തേടുന്നു കൃത്രിമ-
പ്പുലരി പോലുമേ! കാലമേ! കൈതൊഴാം.
ത്വരിതയാന സഞ്ചാരമായ് ജീവിതം
പൊരുതിനേടുവാൻ മൽസരം താനതും
കരുതി നില്ക്കുവാൻ നേരമില്ലാ, വൃഥാ
കുരുതി നല്കലായ്ത്തീരുമെൻ യാത്രയിൽ.
കല്ലുടയുന്നു.
പൈദാഹത്താലംബുധി തേടി-
പ്പായുന്നർക്കനുമെന്നതുപോൽ
നൈദാഘം വൻ താണ്ഡവമാടി-
പ്പൊരിവെയിൽ തൂകും വേളയിലും
കൈയ്യാളുന്നൊരു ചുറ്റികയാലേ
തല്ലിയുടപ്പതു ലോകത്തിൻ
നെഞ്ചേറും കടുകുടിലതയാകും
കല്ലുകളോ? ഹേ!ബാലിക നീ!
സ്വാർത്ഥതപറ്റിക്കട്ടിപിടിച്ചവ
തീർത്തും പൊട്ടാക്കല്ലുകളാം
സാർത്ഥകമാമോ ജീവിതരണരവ-
മാർക്കും കർമ്മമിതൊരുനാളും?
പൂവണിമൃദുകരമാളും ത്വൽ സമർ
മേവിടുമെന്നും ച്ഛായകളിൽ
തൂവൽ വിരിപ്പതിനടിയിൽ സസുഖം
പാവകളൊത്തു രമിച്ചീടും
നീയോ! നീളും തണലായ്ത്തീരു-
ന്നായതുകണ്ടു നമിച്ചേ പോം
കായം ഭക്ഷണമകമേ കരുതാൻ
കുംഭം താനല്ലെന്നറിയുന്നു.
ധന്യേ! ജീവിതസംഗരമോരാൻ
വന്നു വിളിയ്ക്കും ശംഖൊലി നീ!
പൈദാഹത്താലംബുധി തേടി-
പ്പായുന്നർക്കനുമെന്നതുപോൽ
നൈദാഘം വൻ താണ്ഡവമാടി-
പ്പൊരിവെയിൽ തൂകും വേളയിലും
കൈയ്യാളുന്നൊരു ചുറ്റികയാലേ
തല്ലിയുടപ്പതു ലോകത്തിൻ
നെഞ്ചേറും കടുകുടിലതയാകും
കല്ലുകളോ? ഹേ!ബാലിക നീ!
സ്വാർത്ഥതപറ്റിക്കട്ടിപിടിച്ചവ
തീർത്തും പൊട്ടാക്കല്ലുകളാം
സാർത്ഥകമാമോ ജീവിതരണരവ-
മാർക്കും കർമ്മമിതൊരുനാളും?
പൂവണിമൃദുകരമാളും ത്വൽ സമർ
മേവിടുമെന്നും ച്ഛായകളിൽ
തൂവൽ വിരിപ്പതിനടിയിൽ സസുഖം
പാവകളൊത്തു രമിച്ചീടും
നീയോ! നീളും തണലായ്ത്തീരു-
ന്നായതുകണ്ടു നമിച്ചേ പോം
കായം ഭക്ഷണമകമേ കരുതാൻ
കുംഭം താനല്ലെന്നറിയുന്നു.
ധന്യേ! ജീവിതസംഗരമോരാൻ
വന്നു വിളിയ്ക്കും ശംഖൊലി നീ!
ഗ്രാമ സൌഭഗം
പായുമാ നഗര ജീവിതത്തിലുളവായതാം കൊടിയ ചൂടിനാല്‍
കായുമംഗമഖിലം പുകഞ്ഞവിധമായിതോ വിധി കഠോരമേ!
തോയരാശി പരിപുഷ്ടിയോടെ തിര തല്ലിടും വലയമാര്‍ന്നൊരെന്‍
തൂയനാടിതിനകത്തു വന്നു നിലകൊണ്ടിടൂ സുഖമറിഞ്ഞിടാന്‍.
ഊയലാടി വിലസിക്കുളിര്‍ത്ത വടിവില്‍ സമീരകരലാളനം
ശ്രീയെഴും തരുഗണം രസിച്ചു പുളയുന്നതും ദളകിലുക്കവും
തെയ്യമാടുവതുപോലെ തൈനിരകളാടിയാടി നിലകൊള്‍വതും
കായലോ കളകളാരവത്തൊടു വിലാസനാട്യമിയലുന്നതും
ശ്രേയമാര്‍ന്ന ഹരിതാഭ തൂര്‍ന്നു വരിയില്‍ വളര്‍ന്ന പരിശോഭയില്‍
ചായല്‍ പോലെ ചല ചാരു നെല്‍വയലു ചാരിടും ഭരിത ഭംഗിയും
സ്വീയമാമനുഭവങ്ങളാക്കി രുചിപൂണ്ടിടൂ നഗര ലോകമേ!
ആയതിന്നുവിലയിട്ടുകൊണ്ടിവ തുലയ്ക്കൊലാ പ്രവര മൂഢരേ!
പായുമാ നഗര ജീവിതത്തിലുളവായതാം കൊടിയ ചൂടിനാല്‍
കായുമംഗമഖിലം പുകഞ്ഞവിധമായിതോ വിധി കഠോരമേ!
തോയരാശി പരിപുഷ്ടിയോടെ തിര തല്ലിടും വലയമാര്‍ന്നൊരെന്‍
തൂയനാടിതിനകത്തു വന്നു നിലകൊണ്ടിടൂ സുഖമറിഞ്ഞിടാന്‍.
ഊയലാടി വിലസിക്കുളിര്‍ത്ത വടിവില്‍ സമീരകരലാളനം
ശ്രീയെഴും തരുഗണം രസിച്ചു പുളയുന്നതും ദളകിലുക്കവും
തെയ്യമാടുവതുപോലെ തൈനിരകളാടിയാടി നിലകൊള്‍വതും
കായലോ കളകളാരവത്തൊടു വിലാസനാട്യമിയലുന്നതും
ശ്രേയമാര്‍ന്ന ഹരിതാഭ തൂര്‍ന്നു വരിയില്‍ വളര്‍ന്ന പരിശോഭയില്‍
ചായല്‍ പോലെ ചല ചാരു നെല്‍വയലു ചാരിടും ഭരിത ഭംഗിയും
സ്വീയമാമനുഭവങ്ങളാക്കി രുചിപൂണ്ടിടൂ നഗര ലോകമേ!
ആയതിന്നുവിലയിട്ടുകൊണ്ടിവ തുലയ്ക്കൊലാ പ്രവര മൂഢരേ!
കണികാണണം
============
വിതയ്ക്കാത്തൊരെന്‍ ജീവിതപ്പാടമൊപ്പം
വരണ്ടേ കിടക്കും പറമ്പിന്നു കാണ്‍കേ
മനസ്സില്‍പ്പെരുക്കും കൊടുംതാപവീര്യം
പുകയ്ക്കുന്നൊരക്ഷത്തിനെന്തു കണികാണാന്‍?
ചലിയ്ക്കും ദലങ്ങള്‍ ചിലയ്ക്കുന്നനാദം
പൊഴിയ്ക്കുന്ന തേന്മാവൊരുക്കും ഫലങ്ങള്‍
പഴുത്തൊട്ടുതൂങ്ങിക്കിടക്കുന്നദര്‍ശം
പൊലിയ്ക്കാത്ത കാലത്തിനെന്തുകണി തരുവാന്‍?
വരിച്ചക്ക തൂങ്ങുന്ന മാറുംവിടര്‍ത്തീ
വയസ്സിപ്പിലാവിന്റെ വിശ്രാന്തനില്‍പ്പും,
ചുവട്ടില്‍ പുളയ്ക്കുംകരങ്ങളാല്‍നില്‍ക്കും
കുലയ്ക്കുന്നവാഴയുടെ വരഹരിതഭംഗിയും,
മണിത്തൊങ്ങലണിയുന്ന പൊങ്കൊന്നനല്‍കും
മനസ്സാകെ പൂക്കുന്ന വരവര്‍ണകാന്തിയും,
ചിരിതൂകിനില്‍ക്കുന്ന മഞ്ഞച്ചപൂവുകള്‍
വിരവില്‍ത്തെളിയ്ക്കുന്ന വിഷുവല്‍ പ്രകാശവും
തെളിയാത്ത കാഴ്ചയ്ക്കുനേരെ മിഴിച്ചിട്ടു
വളരും നിരാശയോടെന്തുകണികാണാന്‍?
മലര്‍ക്കെ തുറക്കു നിന്‍മിഴിയെന്നുചൊല്ലിയെന്‍
മനസ്സുംതൂറക്കുന്നമാതൃരവമില്ലാതെ,
പൊന്‍ നാണ്യമൊന്നുനീ വാങ്ങുകെന്നോതും
പിതൃത്വം പകര്‍ന്നതാംസുകൃതധനമില്ലാതെ,
വിഷുപ്പക്ഷിയോതുന്നസന്ദേശമേശാതെ,
വിത്തുമാകൈക്കോട്ടുമേന്തുവാന്‍ തോന്നാതെ,
മനുജ ജന്മത്തിന്റെ മൂല്യംഗണിയ്ക്കുന്ന
മഹിതശുഭസംസ്ക്കാരപരിമളംവീശാതെ,
മുരടിച്ചു മുള്ളെഴും മനസ്സിനകത്തിനി
മുദവരദഫലഭരിതകണിയെന്തൊരുങ്ങുവാന്‍?
***********************
മനസ്സേ! തമസ്സെഴുംനിന്റെ പൂമുറ്റത്ത്
വരകര്‍ണികാരങ്ങളില്ലായിരിയ്ക്കാം
നഭസ്സാംകളപ്പുര കൂട്ടുന്ന പൊങ്കതിര്‍-
ക്കറ്റതന്‍ കൂമ്പാരമൊന്നു കാണൂ
ഇറുക്കെയടച്ച നിന്മിഴി ശുഭ്രചിന്തയാല്‍
തുറക്കുകില്‍ക്കാണുന്ന നന്ദനാരാമം
അതുതന്നെഅതുതന്നെഅതുതന്നെഹൃത്തേ!
പുതുപുത്തനാം ഭാവമേകുംവിഷുക്കണി.
WRITTEN ON 26.03.2010
============
വിതയ്ക്കാത്തൊരെന്‍ ജീവിതപ്പാടമൊപ്പം
വരണ്ടേ കിടക്കും പറമ്പിന്നു കാണ്‍കേ
മനസ്സില്‍പ്പെരുക്കും കൊടുംതാപവീര്യം
പുകയ്ക്കുന്നൊരക്ഷത്തിനെന്തു കണികാണാന്‍?
ചലിയ്ക്കും ദലങ്ങള്‍ ചിലയ്ക്കുന്നനാദം
പൊഴിയ്ക്കുന്ന തേന്മാവൊരുക്കും ഫലങ്ങള്‍
പഴുത്തൊട്ടുതൂങ്ങിക്കിടക്കുന്നദര്‍ശം
പൊലിയ്ക്കാത്ത കാലത്തിനെന്തുകണി തരുവാന്‍?
വരിച്ചക്ക തൂങ്ങുന്ന മാറുംവിടര്‍ത്തീ
വയസ്സിപ്പിലാവിന്റെ വിശ്രാന്തനില്‍പ്പും,
ചുവട്ടില്‍ പുളയ്ക്കുംകരങ്ങളാല്‍നില്‍ക്കും
കുലയ്ക്കുന്നവാഴയുടെ വരഹരിതഭംഗിയും,
മണിത്തൊങ്ങലണിയുന്ന പൊങ്കൊന്നനല്‍കും
മനസ്സാകെ പൂക്കുന്ന വരവര്‍ണകാന്തിയും,
ചിരിതൂകിനില്‍ക്കുന്ന മഞ്ഞച്ചപൂവുകള്‍
വിരവില്‍ത്തെളിയ്ക്കുന്ന വിഷുവല്‍ പ്രകാശവും
തെളിയാത്ത കാഴ്ചയ്ക്കുനേരെ മിഴിച്ചിട്ടു
വളരും നിരാശയോടെന്തുകണികാണാന്‍?
മലര്‍ക്കെ തുറക്കു നിന്‍മിഴിയെന്നുചൊല്ലിയെന്‍
മനസ്സുംതൂറക്കുന്നമാതൃരവമില്ലാതെ,
പൊന്‍ നാണ്യമൊന്നുനീ വാങ്ങുകെന്നോതും
പിതൃത്വം പകര്‍ന്നതാംസുകൃതധനമില്ലാതെ,
വിഷുപ്പക്ഷിയോതുന്നസന്ദേശമേശാതെ,
വിത്തുമാകൈക്കോട്ടുമേന്തുവാന്‍ തോന്നാതെ,
മനുജ ജന്മത്തിന്റെ മൂല്യംഗണിയ്ക്കുന്ന
മഹിതശുഭസംസ്ക്കാരപരിമളംവീശാതെ,
മുരടിച്ചു മുള്ളെഴും മനസ്സിനകത്തിനി
മുദവരദഫലഭരിതകണിയെന്തൊരുങ്ങുവാന്‍?
***********************
മനസ്സേ! തമസ്സെഴുംനിന്റെ പൂമുറ്റത്ത്
വരകര്‍ണികാരങ്ങളില്ലായിരിയ്ക്കാം
നഭസ്സാംകളപ്പുര കൂട്ടുന്ന പൊങ്കതിര്‍-
ക്കറ്റതന്‍ കൂമ്പാരമൊന്നു കാണൂ
ഇറുക്കെയടച്ച നിന്മിഴി ശുഭ്രചിന്തയാല്‍
തുറക്കുകില്‍ക്കാണുന്ന നന്ദനാരാമം
അതുതന്നെഅതുതന്നെഅതുതന്നെഹൃത്തേ!
പുതുപുത്തനാം ഭാവമേകുംവിഷുക്കണി.
WRITTEN ON 26.03.2010
രാമഴ വീഴെ
വിണ്ണാം ക്ഷീരസരോവരത്തിലുലയും
വെണ്ണാമ്പലിന്‍ തൂസ്മിതം
കണ്ണിന്നുത്സവമേകുമാറു രുചിരം,
ഹൃദ്സാനുവും ദീപ്തമായ്.
തെന്നിത്തെന്നിയണഞ്ഞ തെന്നലലസം വൃക്ഷത്തലപ്പൊക്കെയും
ദണ്ഡിപ്പിച്ചൊരു മത്തിലാടിയുഴറീ,
മട്ടൊന്നുമാറുന്നുവോ?....
കട്ടിക്കന്മഷരേണു വീണു പടരും
വിണ്ണായി കാളിന്ദിപോല്‍,
അത്യുഗ്രദ്യുതിചീറ്റിടുന്നൊരുരഗം
ചിക്കെന്നതില്‍ പാഞ്ഞുപോയ്,
തട്ടിപ്പൊട്ടിയുരുണ്ടു പോയ്പലതതില്‍
പെട്ടെന്നതിന്‍ പാച്ചിലില്‍ തട്ടേറ്റോ?
സുഷിരം പെടുന്ന ഗഗനം ചോര്‍ന്നംബു വര്‍ഷിപ്പു ഹാ!
തിത്തിത്തിത്തിരവം വളര്‍ന്നൊരുമയില്‍ കൊട്ടുന്ന വന്‍ ഘോഷമായ്,
കുത്തിച്ചിന്നിയുയര്‍ന്നമുത്തുമണികള്‍ ഹൃത്തില്‍ പതിഞ്ഞെന്നതായ്,
എത്തിപ്പെട്ട സുഖം നുണഞ്ഞു വളരും മോദത്തിലാറാടിഞാന്‍.
മത്താണെന്നുമെനിയ്ക്കു രാമഴയതിന്‍ സംഗീതമേളാമൃതം.
ശാര്ദ്ദൂല വിക്രീഡിതം
വിണ്ണാം ക്ഷീരസരോവരത്തിലുലയും
വെണ്ണാമ്പലിന്‍ തൂസ്മിതം
കണ്ണിന്നുത്സവമേകുമാറു രുചിരം,
ഹൃദ്സാനുവും ദീപ്തമായ്.
തെന്നിത്തെന്നിയണഞ്ഞ തെന്നലലസം വൃക്ഷത്തലപ്പൊക്കെയും
ദണ്ഡിപ്പിച്ചൊരു മത്തിലാടിയുഴറീ,
മട്ടൊന്നുമാറുന്നുവോ?....
കട്ടിക്കന്മഷരേണു വീണു പടരും
വിണ്ണായി കാളിന്ദിപോല്‍,
അത്യുഗ്രദ്യുതിചീറ്റിടുന്നൊരുരഗം
ചിക്കെന്നതില്‍ പാഞ്ഞുപോയ്,
തട്ടിപ്പൊട്ടിയുരുണ്ടു പോയ്പലതതില്‍
പെട്ടെന്നതിന്‍ പാച്ചിലില്‍ തട്ടേറ്റോ?
സുഷിരം പെടുന്ന ഗഗനം ചോര്‍ന്നംബു വര്‍ഷിപ്പു ഹാ!
തിത്തിത്തിത്തിരവം വളര്‍ന്നൊരുമയില്‍ കൊട്ടുന്ന വന്‍ ഘോഷമായ്,
കുത്തിച്ചിന്നിയുയര്‍ന്നമുത്തുമണികള്‍ ഹൃത്തില്‍ പതിഞ്ഞെന്നതായ്,
എത്തിപ്പെട്ട സുഖം നുണഞ്ഞു വളരും മോദത്തിലാറാടിഞാന്‍.
മത്താണെന്നുമെനിയ്ക്കു രാമഴയതിന്‍ സംഗീതമേളാമൃതം.
ശാര്ദ്ദൂല വിക്രീഡിതം
Monday, January 4, 2010
(ഒരു പ്രവാസിയുടെ ) മടക്ക ചിന്ത
തൂമണി മഞ്ഞരുളും കുളിരേല്‍ക്കെ
കാമമുണര്‍ന്നനിലന്നതിഗാഢം
പൂമണിമേനി പുണര്‍ന്നതു മൂലം
കാമിനി യാമിനി പുഞ്ചിരി തൂകെ
ഫുല്ല മനോഹര മുല്ലസുമത്തിന്‍
തുല്ല്യമൊരാഭ ചൊരിഞ്ഞിതു വാനം.
തെല്ലിട നിന്നതു കാണ്‍കെ മനസ്സാം
വല്ലകി മെല്ലെയുതിര്‍ത്തൊരു ഗാനം.
മാദകമാ മധുഗീതിക തീരെ
മോദമകന്നു; പുണര്‍ന്നു വിഷാദം.
മാമകജീവിത ഭാവന മേയും
മാമലനാടതിനോര്‍മ്മകളാലേ.
നന്മ നുരഞ്ഞൊഴുകും പുഴ തീര്‍ക്കും
വെണ്മണി തീരമണഞ്ഞു നിലാവില്‍
ഉണ്മകളോര്‍ത്തു കിടന്ന ദിനങ്ങള്‍
കണ്മണിയാം ചില ചിന്തകളായീ.
ആണ്ടൂകളെത്ര കൊഴിഞ്ഞതി വേഗം
താണ്ടിയ പാതകളെത്ര വിശേഷം.
പൂണ്ടൊരു ജീവിതമുന്നതമാകാം.
വേണ്ടവയാശ മടക്കമതൊന്നേ.
വന്നല തന്നിലിരുന്നു ലസിച്ചാ-
തെന്നലുവന്നു തലോടുകയാലെ
പൊന്നണിയും കതിരോലകളാടും
എന്നുടെ നാട്ടിലിരിയ്ക്കണമെന്നും.
കാമമുണര്‍ന്നനിലന്നതിഗാഢം
പൂമണിമേനി പുണര്‍ന്നതു മൂലം
കാമിനി യാമിനി പുഞ്ചിരി തൂകെ
ഫുല്ല മനോഹര മുല്ലസുമത്തിന്‍
തുല്ല്യമൊരാഭ ചൊരിഞ്ഞിതു വാനം.
തെല്ലിട നിന്നതു കാണ്‍കെ മനസ്സാം
വല്ലകി മെല്ലെയുതിര്‍ത്തൊരു ഗാനം.
മാദകമാ മധുഗീതിക തീരെ
മോദമകന്നു; പുണര്‍ന്നു വിഷാദം.
മാമകജീവിത ഭാവന മേയും
മാമലനാടതിനോര്‍മ്മകളാലേ.
നന്മ നുരഞ്ഞൊഴുകും പുഴ തീര്‍ക്കും
വെണ്മണി തീരമണഞ്ഞു നിലാവില്‍
ഉണ്മകളോര്‍ത്തു കിടന്ന ദിനങ്ങള്‍
കണ്മണിയാം ചില ചിന്തകളായീ.
ആണ്ടൂകളെത്ര കൊഴിഞ്ഞതി വേഗം
താണ്ടിയ പാതകളെത്ര വിശേഷം.
പൂണ്ടൊരു ജീവിതമുന്നതമാകാം.
വേണ്ടവയാശ മടക്കമതൊന്നേ.
വന്നല തന്നിലിരുന്നു ലസിച്ചാ-
തെന്നലുവന്നു തലോടുകയാലെ
പൊന്നണിയും കതിരോലകളാടും
എന്നുടെ നാട്ടിലിരിയ്ക്കണമെന്നും.
Friday, December 25, 2009
സംക്രമനേരത്ത്
വന്നിടൂ പുത്തന്‍ വിഭാതമേ ! നിന്‍ വര-
വല്ലകീസുസ്വനം കാതോര്‍ത്തിരുപ്പു ഞാന്‍.
തന്നിടൂ നവ്യമാം വര്‍ഷമേ ! ഇജ്ജഗ-
ത്തിന്നായി ശാന്തിദം സാന്ദ്രസംഗീതിക.
വന്നീടൂ ദീപ്തപ്രകാശം പരത്തി നീ
മിന്നല്‍ പോലെയതി ശീഘ്രമീ ഭൂമിയില്‍.
ഇന്നിന്റെയാമയമെല്ലാമകറ്റിടും
ഉന്നതമൌഷധമൊന്നുമായ് നീ വരൂ.
ചുറ്റും മുഴങ്ങുന്നതാസുര കാഹളം
മുറ്റും ഭയം പോറ്റുമാഹവ ഹുംരവം.
എങ്ങുമില്ലെങ്ങുമില്ലാനന്ദ സാന്ദ്രമാം
സംഗീതവാഹിനി പൊങ്ങും വചസ്സുകള്‍.
തിങ്ങും തമസ്സിലൊളിയ്ക്കും ചതിക്കുഴി-
യെങ്ങും നിറഞ്ഞതാമിന്നിന്റെ പാതയില്‍
മങ്ങിയകാഴ്ചയില്‍ വീണു പിടയ്ക്കുന്നു
പൊങ്ങുവാനാകുമോ? നീ തരുന്നാശകള്‍.
ഇല്ലിന്നു ഹൃദയത്തിലലിവിന്റെ തുള്ളികള്‍
വല്ലാത്തൊരൂഷര ഭൂവാണു ഹൃത്തടം.
അല്ലിന്‍ തപംകൊണ്ടു വാടിയ മോഹങ്ങ-
ളല്ലാതെയില്ല വിളങ്ങും വിളയതില്‍.
കേള്‍ക്കട്ടെ ഞാനൊരു പുല്ലാങ്കുഴല്‍ വിളി
നീളെത്തലോടുന്ന സുസ്നേഹവാദനം
സമ്പുഷ്ടസൌഹൃദം പാടുന്ന പൂവിളി
തുമ്പങ്ങള്‍ വേരോടെ മാറ്റുന്ന തേനൊലി.
എത്തിടൂ നീ പുതു വര്‍ഷമായ് കാലമേ !
പുത്തന്‍ പ്രതീക്ഷകളെങ്ങും മുളയ്ക്കട്ടെ.
വന്നിടൂ പുത്തന്‍ വിഭാതമേ ! നിന്‍ വര-
വല്ലകീസുസ്വനം കാതോര്‍ത്തിരുപ്പു ഞാന്‍.
തന്നിടൂ നവ്യമാം വര്‍ഷമേ ! ഇജ്ജഗ-
ത്തിന്നായി ശാന്തിദം സാന്ദ്രസംഗീതിക.
വന്നീടൂ ദീപ്തപ്രകാശം പരത്തി നീ
മിന്നല്‍ പോലെയതി ശീഘ്രമീ ഭൂമിയില്‍.
ഇന്നിന്റെയാമയമെല്ലാമകറ്റിടും
ഉന്നതമൌഷധമൊന്നുമായ് നീ വരൂ.
ചുറ്റും മുഴങ്ങുന്നതാസുര കാഹളം
മുറ്റും ഭയം പോറ്റുമാഹവ ഹുംരവം.
എങ്ങുമില്ലെങ്ങുമില്ലാനന്ദ സാന്ദ്രമാം
സംഗീതവാഹിനി പൊങ്ങും വചസ്സുകള്‍.
തിങ്ങും തമസ്സിലൊളിയ്ക്കും ചതിക്കുഴി-
യെങ്ങും നിറഞ്ഞതാമിന്നിന്റെ പാതയില്‍
മങ്ങിയകാഴ്ചയില്‍ വീണു പിടയ്ക്കുന്നു
പൊങ്ങുവാനാകുമോ? നീ തരുന്നാശകള്‍.
ഇല്ലിന്നു ഹൃദയത്തിലലിവിന്റെ തുള്ളികള്‍
വല്ലാത്തൊരൂഷര ഭൂവാണു ഹൃത്തടം.
അല്ലിന്‍ തപംകൊണ്ടു വാടിയ മോഹങ്ങ-
ളല്ലാതെയില്ല വിളങ്ങും വിളയതില്‍.
കേള്‍ക്കട്ടെ ഞാനൊരു പുല്ലാങ്കുഴല്‍ വിളി
നീളെത്തലോടുന്ന സുസ്നേഹവാദനം
സമ്പുഷ്ടസൌഹൃദം പാടുന്ന പൂവിളി
തുമ്പങ്ങള്‍ വേരോടെ മാറ്റുന്ന തേനൊലി.
എത്തിടൂ നീ പുതു വര്‍ഷമായ് കാലമേ !
പുത്തന്‍ പ്രതീക്ഷകളെങ്ങും മുളയ്ക്കട്ടെ.
അന്യമായ ധന്യതകള്‍
തൊടികളില്‍ നിറച്ചാര്‍ത്തുമായ് നിന്നതാം
ചെടികളില്ലതിന്നിടവുമിന്നില്ലല്ലോ
പടികടന്നുഞാന്‍ നിന്നന്നുകണ്ടതാം
പടവുകള്‍കൊണ്ട മേടുകള്‍ എങ്ങുപോയ്?
പാറിടും ചെറുതുമ്പിയായ് മാനസം
മാറിടും അന്നിവിടെ എത്തീടുകില്‍.
പേറിടുംകുളിര്‍ തൂകിത്തലോടുവാന്‍
വേറെ വെളിയിടം തേടിയോ മാരുതന്‍?
ദൂരെ ചാരുവിലതിരിട്ടു നിന്നതാം
ഹരിതപൂരിത നെല്‍വയലേലയും
കരിനിറം ചേര്‍ന്ന പച്ചപ്പുതപ്പിട്ടു
ഗിരികളകലെയായ് കണ്ടതാം കാഴ്ചയും
സ്മരണതന്‍ഭുവില്‍ മാത്രമായ്;അത്രമേല്‍
പുരകളുയരുന്നു ചുറ്റിലും അതുമൂലം
തരുനിരകളും കാനനച്ചോലയും
ഇവിടെയന്യമായ് പോവതും കാണ്മു നാം.
തൊടികളില്‍ നിറച്ചാര്‍ത്തുമായ് നിന്നതാം
ചെടികളില്ലതിന്നിടവുമിന്നില്ലല്ലോ
പടികടന്നുഞാന്‍ നിന്നന്നുകണ്ടതാം
പടവുകള്‍കൊണ്ട മേടുകള്‍ എങ്ങുപോയ്?
പാറിടും ചെറുതുമ്പിയായ് മാനസം
മാറിടും അന്നിവിടെ എത്തീടുകില്‍.
പേറിടുംകുളിര്‍ തൂകിത്തലോടുവാന്‍
വേറെ വെളിയിടം തേടിയോ മാരുതന്‍?
ദൂരെ ചാരുവിലതിരിട്ടു നിന്നതാം
ഹരിതപൂരിത നെല്‍വയലേലയും
കരിനിറം ചേര്‍ന്ന പച്ചപ്പുതപ്പിട്ടു
ഗിരികളകലെയായ് കണ്ടതാം കാഴ്ചയും
സ്മരണതന്‍ഭുവില്‍ മാത്രമായ്;അത്രമേല്‍
പുരകളുയരുന്നു ചുറ്റിലും അതുമൂലം
തരുനിരകളും കാനനച്ചോലയും
ഇവിടെയന്യമായ് പോവതും കാണ്മു നാം.
വരികെന്റെ നാട്ടില്‍
അലമലയുമനിലനൊടു പലകുശലമോതിടും
ജലവലയമലഞൊറിയുമതുലനല ദര്‍ശനം
അലിക മമ ജനനതലമിതിനുടയ ഭംഗിയില്‍
വിലസുമകകമലമതിലൊരു കവിത നിര്‍ണ്ണയം.
വരഹരിതനിറഭരിതതരുനിരകളെത്രയാം
പരിചിനൊടു മരുവുമിഹ മരുതകര ലാളിതം
ഇരവകലുമതുപൊഴുതിലുയരു’മരുണോദയം’
സരസമൊരുരുചിപകരുമിവിടെയതു കാണുകില്‍.
പിടപിടയുമലകടലുകുടയുമൊരു ഹും രവം
അടിയുമിരുചെവികളിലുടനുണരുമത്ഭുതം
വിടപറയുവതിനു രവി ഭവനടിയുമെന്നുമീ
കടലരികിലകലെ തുടുതളിക വടിവാര്‍ന്നു ഹാ!
ജലവലയമലഞൊറിയുമതുലനല ദര്‍ശനം
അലിക മമ ജനനതലമിതിനുടയ ഭംഗിയില്‍
വിലസുമകകമലമതിലൊരു കവിത നിര്‍ണ്ണയം.
വരഹരിതനിറഭരിതതരുനിരകളെത്രയാം
പരിചിനൊടു മരുവുമിഹ മരുതകര ലാളിതം
ഇരവകലുമതുപൊഴുതിലുയരു’മരുണോദയം’
സരസമൊരുരുചിപകരുമിവിടെയതു കാണുകില്‍.
പിടപിടയുമലകടലുകുടയുമൊരു ഹും രവം
അടിയുമിരുചെവികളിലുടനുണരുമത്ഭുതം
വിടപറയുവതിനു രവി ഭവനടിയുമെന്നുമീ
കടലരികിലകലെ തുടുതളിക വടിവാര്‍ന്നു ഹാ!
കേളൊരു കേക
രക്തമേറെത്തിളപ്പിച്ചാചുടൂവേര്‍പ്പു വിറ്റു
പുഷ്ടമാക്കുവാനെന്റെ ജീവിതം പ്രിയ താതന്‍
ഭൌതികസൌഖ്യം കൊണ്ടു നിറഞ്ഞു മല്‍ജീവിതം
ഉയരെയുയരെയായ് നിന്നു ഞാന്‍ മാനം തൊട്ടു
താഴെ മണ്ണിലായ് കാണ്മൂ താതന്‍ തന്‍ ദേഹമിന്നു
പുച്ഛമാണയ്യേ! കാണ്‍കില്‍ ചുക്കിച്ചുളിഞ്ഞ ഗാത്രം
എങ്ങനെ കരുതുന്നൂ എന്റെയീ നവചിന്ത
തലയ്ക്കിട്ടൊന്നുകൊട്ടാന്‍ വിധിയുമിന്നില്ല ഹേ!
പുഷ്ടമാക്കുവാനെന്റെ ജീവിതം പ്രിയ താതന്‍
ഭൌതികസൌഖ്യം കൊണ്ടു നിറഞ്ഞു മല്‍ജീവിതം
ഉയരെയുയരെയായ് നിന്നു ഞാന്‍ മാനം തൊട്ടു
താഴെ മണ്ണിലായ് കാണ്മൂ താതന്‍ തന്‍ ദേഹമിന്നു
പുച്ഛമാണയ്യേ! കാണ്‍കില്‍ ചുക്കിച്ചുളിഞ്ഞ ഗാത്രം
എങ്ങനെ കരുതുന്നൂ എന്റെയീ നവചിന്ത
തലയ്ക്കിട്ടൊന്നുകൊട്ടാന്‍ വിധിയുമിന്നില്ല ഹേ!
ഏകാന്ത ഗായകന്‍
കഥകളീവിചാരനേരത്ത് കവിതാവല്ലഭ വന്നു ശല്യപ്പടുത്തിയാല്‍ പിറക്കുന്നത് .....................
മഹാരാഷ്ട്രവാസക്കാലത്തെ, താരാഹാരമണിഞ്ഞെത്തുന്ന സുന്ദരമായ യാമിനിയുടെ സുഖദമായ നിശബ്ദതയില്‍ അകലെനിന്നൊഴുകിയെത്തുന്ന ഗ്രാമീണഗാനമാധുരിയുടെ അനുഭൂതി സ്മൃതി കോര്‍ത്തെടുത്ത പദമാലിക.
മുരളീരവസമ മധുരത പേറും
മാനസ ചോരണ നാദത്താല്‍
ആരൊരു ഗായകനെന്മന മാളിക
ആകെയുണര്‍ത്തിയുലയ്ക്കുന്നൂ.
നിദ്രാദേവി രസം വിട്ടിട്ടോ
നിര്‍ദ്ദയമെന്നെ വെടിഞ്ഞോടീ
വശ്യ നിശബ്ദതയോലും രജനീ
ദൃശ്യങ്ങളില്‍ ഞാന്‍ കണ്‍നട്ടൂ.
കണ്ടതു പഴയൊരു ചിത്രംമാനസ
പൂജാമുറിയിലിരുന്നതു താന്‍
പണ്ടൊരു വേളയില്‍ രാവിന്‍ സൌഖ്യം
കൊണ്ടുരസിച്ചതിനാലേഖം.
സുഖകരചിന്തകളുള്ളിലുണര്‍ത്തും
സുരുചിരചിത്രം പൊടിനീക്കാം
ഗ്രാമ വിശുദ്ധിയില്‍ നീന്തീടാന്‍ കൊതി
പൂണ്ടുനടപ്പവര്‍ കണ്ടീടൂ
വന്‍ നഗരങ്ങളിലൊന്നിന്‍ പ്രാന്ത
കുന്നുകളിലൊന്നിന്‍
വിസ്തൃതമാമടിവാരത്തില്‍ കൃഷി
വിസ്മൃതമാവാ ദേശത്തില്‍.
കരുത്തെഴും യുവ സൂര്യനോടൊപ്പം
മരുത്തുമെന്നും കളിയാടും
മൈലുകളോളം നീളെ ക്കാണും
മൈതാനം ഒരു ഭാഗത്തും
മാനവ വേര്‍പ്പുനുകര്‍ന്നു പൊടിയ്ക്കും
തൂനവ നാമ്പുകള്‍ മറുദിക്കും
രാജിച്ചീടും കരയതു നിത്യം
പൊടിമൂടും തരമെന്നാലും
സുന്ദരമാമാ ഭൂവിടമാളും
സൌധത്തിന്‍ മട്ടുപ്പാവില്‍,
താരാകീര്‍ണ്ണം വാനം മുകളില്‍
താരുകള്‍ തിങ്ങും പൂന്തോപ്പായ്
വിദ്യുത്ദീപ സഹസ്രം ദൂരെ
വീചികള്‍ വീശും വേശ്യകളായ്
വിഭ്രമമുള്ളില്‍ തീര്‍ക്കാന്‍ വണ്ണം
വശ്യതയുള്ള നിശീഥിനിയില്‍
കുളിര്‍സഹിയാഞ്ഞിട്ടുടലില്‍ പുണരും
കുട്ടിപ്പവനനെ മെയ് ചേര്‍ത്തു,
നില്‍ക്കുംവേളയില്‍ ആത്മവിചിന്തന
ശല്‍ക്കംതാനെ പൊഴിഞ്ഞപ്പോള്‍
വിശ്വവിശാലതയറിയാന്‍ മാനസം
അശ്വസമാനം പാഞ്ഞപ്പോള്‍
കാതിലലച്ചൊരു കളതരഗാനം
പാതിവഴിയ്ക്കു തടഞ്ഞെന്നെ.
സുഖദനിനാദതരംഗാവലികള്‍
പകരും പരമാനന്ദത്തില്‍
വിലയംചെയ്തറിയാതെനിന്നു
വിമലം ദിവ്യം ആ നിമിഷം
എങ്ങൊരു കളകണ്ഠത്തില്‍നിന്നും
പൊങ്ങിവരുന്നീ നാദശരം
തിങ്ങിടുമാവേഗത്താലെത്തീ
മങ്ങിയവെട്ടത്തില്‍ പ്പരതി
ചെറുതിരിയൊന്നുചിണുങ്ങിക്കത്തി
ചെറ്റുതെളിച്ചൊരു മണ്‍കുടിലില്‍.
കാണായ് താളംതുള്ളുംനാടന്‍
ഗാനതരംഗിണിതന്‍ പ്രഭവം
കണ്ണുമടച്ചു ലയിച്ചുസ്തുതിയ്ക്കും
തൊണ്ണൂറെത്തിയ കര്‍ഷകനെ.
മണ്ണില്‍ക്കൊത്തിക്കീറും പകലില്‍
വിണ്ണില്‍നോക്കി പ്പാടും രാവില്‍
ഏകാന്തന്‍ ആ ഗ്രാമീണന്‍ മമ
ശോകം തീര്‍ക്കും ധന്യനരന്‍.
മഹാരാഷ്ട്രവാസക്കാലത്തെ, താരാഹാരമണിഞ്ഞെത്തുന്ന സുന്ദരമായ യാമിനിയുടെ സുഖദമായ നിശബ്ദതയില്‍ അകലെനിന്നൊഴുകിയെത്തുന്ന ഗ്രാമീണഗാനമാധുരിയുടെ അനുഭൂതി സ്മൃതി കോര്‍ത്തെടുത്ത പദമാലിക.
മുരളീരവസമ മധുരത പേറും
മാനസ ചോരണ നാദത്താല്‍
ആരൊരു ഗായകനെന്മന മാളിക
ആകെയുണര്‍ത്തിയുലയ്ക്കുന്നൂ.
നിദ്രാദേവി രസം വിട്ടിട്ടോ
നിര്‍ദ്ദയമെന്നെ വെടിഞ്ഞോടീ
വശ്യ നിശബ്ദതയോലും രജനീ
ദൃശ്യങ്ങളില്‍ ഞാന്‍ കണ്‍നട്ടൂ.
കണ്ടതു പഴയൊരു ചിത്രംമാനസ
പൂജാമുറിയിലിരുന്നതു താന്‍
പണ്ടൊരു വേളയില്‍ രാവിന്‍ സൌഖ്യം
കൊണ്ടുരസിച്ചതിനാലേഖം.
സുഖകരചിന്തകളുള്ളിലുണര്‍ത്തും
സുരുചിരചിത്രം പൊടിനീക്കാം
ഗ്രാമ വിശുദ്ധിയില്‍ നീന്തീടാന്‍ കൊതി
പൂണ്ടുനടപ്പവര്‍ കണ്ടീടൂ
വന്‍ നഗരങ്ങളിലൊന്നിന്‍ പ്രാന്ത
കുന്നുകളിലൊന്നിന്‍
വിസ്തൃതമാമടിവാരത്തില്‍ കൃഷി
വിസ്മൃതമാവാ ദേശത്തില്‍.
കരുത്തെഴും യുവ സൂര്യനോടൊപ്പം
മരുത്തുമെന്നും കളിയാടും
മൈലുകളോളം നീളെ ക്കാണും
മൈതാനം ഒരു ഭാഗത്തും
മാനവ വേര്‍പ്പുനുകര്‍ന്നു പൊടിയ്ക്കും
തൂനവ നാമ്പുകള്‍ മറുദിക്കും
രാജിച്ചീടും കരയതു നിത്യം
പൊടിമൂടും തരമെന്നാലും
സുന്ദരമാമാ ഭൂവിടമാളും
സൌധത്തിന്‍ മട്ടുപ്പാവില്‍,
താരാകീര്‍ണ്ണം വാനം മുകളില്‍
താരുകള്‍ തിങ്ങും പൂന്തോപ്പായ്
വിദ്യുത്ദീപ സഹസ്രം ദൂരെ
വീചികള്‍ വീശും വേശ്യകളായ്
വിഭ്രമമുള്ളില്‍ തീര്‍ക്കാന്‍ വണ്ണം
വശ്യതയുള്ള നിശീഥിനിയില്‍
കുളിര്‍സഹിയാഞ്ഞിട്ടുടലില്‍ പുണരും
കുട്ടിപ്പവനനെ മെയ് ചേര്‍ത്തു,
നില്‍ക്കുംവേളയില്‍ ആത്മവിചിന്തന
ശല്‍ക്കംതാനെ പൊഴിഞ്ഞപ്പോള്‍
വിശ്വവിശാലതയറിയാന്‍ മാനസം
അശ്വസമാനം പാഞ്ഞപ്പോള്‍
കാതിലലച്ചൊരു കളതരഗാനം
പാതിവഴിയ്ക്കു തടഞ്ഞെന്നെ.
സുഖദനിനാദതരംഗാവലികള്‍
പകരും പരമാനന്ദത്തില്‍
വിലയംചെയ്തറിയാതെനിന്നു
വിമലം ദിവ്യം ആ നിമിഷം
എങ്ങൊരു കളകണ്ഠത്തില്‍നിന്നും
പൊങ്ങിവരുന്നീ നാദശരം
തിങ്ങിടുമാവേഗത്താലെത്തീ
മങ്ങിയവെട്ടത്തില്‍ പ്പരതി
ചെറുതിരിയൊന്നുചിണുങ്ങിക്കത്തി
ചെറ്റുതെളിച്ചൊരു മണ്‍കുടിലില്‍.
കാണായ് താളംതുള്ളുംനാടന്‍
ഗാനതരംഗിണിതന്‍ പ്രഭവം
കണ്ണുമടച്ചു ലയിച്ചുസ്തുതിയ്ക്കും
തൊണ്ണൂറെത്തിയ കര്‍ഷകനെ.
മണ്ണില്‍ക്കൊത്തിക്കീറും പകലില്‍
വിണ്ണില്‍നോക്കി പ്പാടും രാവില്‍
ഏകാന്തന്‍ ആ ഗ്രാമീണന്‍ മമ
ശോകം തീര്‍ക്കും ധന്യനരന്‍.
Sunday, June 7, 2009
കാവ്യദര്‍ശനം
ENNUM KOODEYUDAAYITTUM EPPOZHE.. SOOKSHMAMAAYI DARSHIKKUVAAN KOOTTAAKKIYULLOO. KAVITHAYUDE ULKKAAZHCHA LABHICHU ENNU THONNIYA NIMISHAM. KOUMAARA VIKAARATHODE ULKKONDAPPOL.
ഗ്രീഷ്മാതപം മൂഢമേറ്റതി ക്ഷീണനായ്
ഗ്രാമാങ്കമെത്തി കിടന്നൊന്നു ഞാന്‍
ദുര്‍ല്ലഭം സൌഭാഗ്യമീ ശാന്തവേളയില്‍
അനുഭവിച്ചീടുമേകാന്ത സൌഖ്യം.
അഭിരാമം ഓരോ വയല്‍ക്കെട്ടിലും ധന്യ
ഹരിതാഭ ചാഞ്ചാടും ഓമല്‍ക്കണി!
കുമിയുന്ന പ്രേമമോടൊഴുകിയെത്തും മരു-
ത്താമോദമേകിത്തലോടും സുഖം!
പ്രകൃതമാം മധുരമൃദുസ്വരജാലമോരോന്ന്
സുകൃതം ഇരുകാതിലും തീര്‍ക്കുമിമ്പം!
സന്ത്രാസമെല്ലാമകന്നുപോയ് ആനന്ദ
സന്ദായകം നേരമേറിടുന്നൂ.
വിമലമീ പ്രകൃതിതന്‍ രമണീയ കാന്തിയില്‍
വിലയിച്ചകം തെല്ലുറക്കമായോ?
ഓര്‍മ്മയൊഴിഞ്ഞുപോയ് ഓളങ്ങളില്ലാതെ
നിശ്ചലം നിര്‍വ്വാണനിദ്ര പൂണ്ടോ?
പന്ഥാവില്‍ പതിയെയൊരു വരദര്‍ശനം!
സൌവര്‍ണ്ണശോഭയില്‍ മുങ്ങികുളിച്ചൊരു
സൌഭഗധാമം ചിരിച്ചു നില്‍പ്പൂ!
ഉള്ളറയിലെങ്ങോ ഉറങ്ങുന്ന മോഹമൊ-
ന്നുന്നിദ്രമാകുന്ന ചിറകനക്കം.
ഔത്സുക്യഭാരം പതിച്ചകപൊയ്കയില്‍
ഓര്‍മ്മകള്‍തന്‍ ഓളമാലതല്ലീ.
-----------
മിഴിവായി ചിത്രം, ആ കൌമാരകാലത്ത്
മിഴി തന്നു നിന്ന കുമാരികതന്‍.
കമ്രമാനയനങ്ങള്‍ അന്നെയ്ത രാഗങ്ങള്‍
കൊണ്ടതിന്‍ പുളകങ്ങള്‍ വീണ്ടെടുത്തൂ.
കന്മഷം കല്‍പ്പിച്ച് കള്ളമാം ദുര്‍മുഖം
കാട്ടിത്തിരിഞ്ഞതും കൂടെയോര്‍ത്തൂ.
തരളമായ്ത്തീര്‍ന്നതാം തനുവിലൊരു തൂവലിന്‍
തളരാത്ത പ്രേമത്തലോടലോ ഹാ!
ദിവ്യാനുഭൂതിയില്‍ മുഗ്ദ്ധമാം ഹൃത്തടേ
നവ്യാനുരാഗം മുളച്ചുപൊങ്ങീ.
കൌമാരഗര്‍വ്വം കഠോരമുപേക്ഷിച്ച
കാമിനീലേഖത്തില്‍ കണ്ണയച്ചൂ.
മൃദുലമാം ഭാവത്തിലാ മഞ്ജുകന്യയെ
മൃതമായ ഭയമാര്‍ന്ന് കണ്ടപ്പൊഴോ
കരുണയും സ്വപ്നവും കോണില്‍ നിറഞ്ഞതാം
കണ്ണുകള്‍ക്കെന്തൊരു വശ്യഭാവം!
സുസ്മിതവീചികള്‍ തട്ടിത്തിളങ്ങുന്ന
സുന്ദരത്തൂമുഖം വെണ്‍തിങ്കളാം!
തുംഗകാവ്യാംഗനയാമവള്‍ തന്നുടെ
അംഗലാവണ്യമൊന്നുറ്റു കണ്ടൂ.
സൌഷ്ഠവഭൂഷകള്‍ മിന്നും ഒതുങ്ങിയ
സൌരൂപ്യ ധ്വനിതങ്ങള്‍ ഹൃദ്യമായി.
നിറമുള്ള മൂടിയാല്‍ മൂടി സൂക്ഷിയ്ക്കുന്ന
നിറകുടക്കാഴ്ചയില്‍ വിസ്മൃതനായ്.
വേഗം വളര്‍ന്നതാം ഉള്‍ക്കാമമോടതില്‍
വേപഥു പൂണ്ടെന്‍ വിരല്‍ തൊട്ടതും
അക്ഷയപാത്രങ്ങള്‍ ആ ദിവ്യകലശങ്ങള്‍
അക്ഷരക്ഷീരം ചുരത്തി മോദാല്‍.
അറിയാതെ ആ സുധ സ്വാദനം ചെയ്തുപോയ്
അടിമയായ് ആ സര്‍ഗ്ഗദേവിയ്ക്കു ഞാന്‍.
.........
സ്വസ്ഥമാം വേളയില്‍ കണ്ണടച്ചാല്‍ ഇനി
സ്വച്ഛമാ ചാരുത മുന്നില്‍ വരും.
ആ കങ്കണധ്വനി കാതില്‍ മുഴങ്ങിടും
ആ സ്വര്‍ഗ്ഗവാസന കൂടെയുണ്ടാം.
ഗ്രീഷ്മാതപം മൂഢമേറ്റതി ക്ഷീണനായ്
ഗ്രാമാങ്കമെത്തി കിടന്നൊന്നു ഞാന്‍
ദുര്‍ല്ലഭം സൌഭാഗ്യമീ ശാന്തവേളയില്‍
അനുഭവിച്ചീടുമേകാന്ത സൌഖ്യം.
അഭിരാമം ഓരോ വയല്‍ക്കെട്ടിലും ധന്യ
ഹരിതാഭ ചാഞ്ചാടും ഓമല്‍ക്കണി!
കുമിയുന്ന പ്രേമമോടൊഴുകിയെത്തും മരു-
ത്താമോദമേകിത്തലോടും സുഖം!
പ്രകൃതമാം മധുരമൃദുസ്വരജാലമോരോന്ന്
സുകൃതം ഇരുകാതിലും തീര്‍ക്കുമിമ്പം!
സന്ത്രാസമെല്ലാമകന്നുപോയ് ആനന്ദ
സന്ദായകം നേരമേറിടുന്നൂ.
വിമലമീ പ്രകൃതിതന്‍ രമണീയ കാന്തിയില്‍
വിലയിച്ചകം തെല്ലുറക്കമായോ?
ഓര്‍മ്മയൊഴിഞ്ഞുപോയ് ഓളങ്ങളില്ലാതെ
നിശ്ചലം നിര്‍വ്വാണനിദ്ര പൂണ്ടോ?
............
പരമമാം നിലവിട്ട് പതിവിലേയ്ക്കുണരുന്നപന്ഥാവില് പതിയെയൊരു വരദര്‍ശനം!
സൌവര്‍ണ്ണശോഭയില്‍ മുങ്ങികുളിച്ചൊരു
സൌഭഗധാമം ചിരിച്ചു നില്‍പ്പൂ!
ഉള്ളറയിലെങ്ങോ ഉറങ്ങുന്ന മോഹമൊ-
ന്നുന്നിദ്രമാകുന്ന ചിറകനക്കം.
ഔത്സുക്യഭാരം പതിച്ചകപൊയ്കയില്‍
ഓര്‍മ്മകള്‍തന്‍ ഓളമാലതല്ലീ.
-----------
മിഴിവായി ചിത്രം, ആ കൌമാരകാലത്ത്
മിഴി തന്നു നിന്ന കുമാരികതന്‍.
കമ്രമാനയനങ്ങള്‍ അന്നെയ്ത രാഗങ്ങള്‍
കൊണ്ടതിന്‍ പുളകങ്ങള്‍ വീണ്ടെടുത്തൂ.
കന്മഷം കല്‍പ്പിച്ച് കള്ളമാം ദുര്‍മുഖം
കാട്ടിത്തിരിഞ്ഞതും കൂടെയോര്‍ത്തൂ.
തരളമായ്ത്തീര്‍ന്നതാം തനുവിലൊരു തൂവലിന്‍
തളരാത്ത പ്രേമത്തലോടലോ ഹാ!
ദിവ്യാനുഭൂതിയില്‍ മുഗ്ദ്ധമാം ഹൃത്തടേ
നവ്യാനുരാഗം മുളച്ചുപൊങ്ങീ.
കൌമാരഗര്‍വ്വം കഠോരമുപേക്ഷിച്ച
കാമിനീലേഖത്തില്‍ കണ്ണയച്ചൂ.
മൃദുലമാം ഭാവത്തിലാ മഞ്ജുകന്യയെ
മൃതമായ ഭയമാര്‍ന്ന് കണ്ടപ്പൊഴോ
കരുണയും സ്വപ്നവും കോണില്‍ നിറഞ്ഞതാം
കണ്ണുകള്‍ക്കെന്തൊരു വശ്യഭാവം!
സുസ്മിതവീചികള്‍ തട്ടിത്തിളങ്ങുന്ന
സുന്ദരത്തൂമുഖം വെണ്‍തിങ്കളാം!
തുംഗകാവ്യാംഗനയാമവള്‍ തന്നുടെ
അംഗലാവണ്യമൊന്നുറ്റു കണ്ടൂ.
സൌഷ്ഠവഭൂഷകള്‍ മിന്നും ഒതുങ്ങിയ
സൌരൂപ്യ ധ്വനിതങ്ങള്‍ ഹൃദ്യമായി.
നിറമുള്ള മൂടിയാല്‍ മൂടി സൂക്ഷിയ്ക്കുന്ന
നിറകുടക്കാഴ്ചയില്‍ വിസ്മൃതനായ്.
വേഗം വളര്‍ന്നതാം ഉള്‍ക്കാമമോടതില്‍
വേപഥു പൂണ്ടെന്‍ വിരല്‍ തൊട്ടതും
അക്ഷയപാത്രങ്ങള്‍ ആ ദിവ്യകലശങ്ങള്‍
അക്ഷരക്ഷീരം ചുരത്തി മോദാല്‍.
അറിയാതെ ആ സുധ സ്വാദനം ചെയ്തുപോയ്
അടിമയായ് ആ സര്‍ഗ്ഗദേവിയ്ക്കു ഞാന്‍.
.........
സ്വസ്ഥമാം വേളയില്‍ കണ്ണടച്ചാല്‍ ഇനി
സ്വച്ഛമാ ചാരുത മുന്നില്‍ വരും.
ആ കങ്കണധ്വനി കാതില്‍ മുഴങ്ങിടും
ആ സ്വര്‍ഗ്ഗവാസന കൂടെയുണ്ടാം.
| J.kavyadarsanam.mp... |
ഉയരങ്ങളില്‍
വാഗമണ്‍ ദര്‍ശനത്തില്‍ ഉയര്‍ന്ന
‘പരിസ്ഥിതി’ മനസ്ഥിതി
വിശിഷ്ടമേതോ പൊയ്കയില്‍ കുളി
ചെയ്തു പൊങ്ങുമുഷസ്സിനെ
കണ്ടുവോ മകളേ ! വിശുദ്ധത
കൊണ്ടുകൊള്‍ മതിയാം വരെ.
മഞ്ഞുമൂടിയ മലകളില്‍ കൈ-
കുഞ്ഞു മാരുത ലീലകള്‍.
കേട്ടുവോ കിളിജാലസ്വരലയം
ആണ്ടുനിര്‍വൃതി കൊള്ളുവിന്‍.
നില്‍പ്പൂ നാമീ ഹരിതമേരുവിന്‍
മുകളില്‍ ആഹാ! സുന്ദരം.
പ്രകൃതിയിതിലധിവാസമുള്ളവര്‍
എത്ര ഭാഗ്യം കൊണ്ടവര്‍!
ഉണരുമോ നാമെന്നുമിതുപോല്‍
വിമല കാന്തി പുണര്‍ന്നതായ്?
നോവു കൊണ്ടു ജനിച്ച മലിനത
പോയി ശുഭ്രമനസ്ക്കരായ്.
കപടമീയുലകം തരും വിഷ
മുള്ളു കൊണ്ടുകലര്‍ന്നതാം
നീലരാശിയിരുണ്ടുപോയ് ശുഭ
സത്യശോഭ വിളങ്ങുമോ?
എങ്കിലീ ക്ഷിതിവാസമെന്നത്
അന്യമില്ലാ ധന്യത
പുലരുമോരോ കാലവും പുതു
നന്മ കൊണ്ട് നിറഞ്ഞിടും.
കണ്ടു കണ്ടു പഠിച്ച വിശ്വ
സൃഷ്ടിതന്‍ നിയമങ്ങളെ
ഹസ്തതാരിലൊതുക്കുവാന്‍ കൊതി
കൊണ്ട മാനവ സഞ്ചയം
നഷ്ടമാക്കുവതെന്തു വരതര
സൌഖ്യമാണു നിനയ്ക്കു നീ
സുകൃതമീ പ്രകൃതീവരങ്ങളെ
തച്ചിടുന്നതോ നിര്‍മ്മിതി!
വത്സേ! നീയിനിയുണരണം
നവലോകഗതിയിതു മാറ്റണം
നിയതി തന്നുടെ ഇച്ഛ കണ്ടവ-
ളായി രചനകള്‍ തുടരണം.
‘പരിസ്ഥിതി’ മനസ്ഥിതി
വിശിഷ്ടമേതോ പൊയ്കയില്‍ കുളി
ചെയ്തു പൊങ്ങുമുഷസ്സിനെ
കണ്ടുവോ മകളേ ! വിശുദ്ധത
കൊണ്ടുകൊള്‍ മതിയാം വരെ.
മഞ്ഞുമൂടിയ മലകളില്‍ കൈ-
കുഞ്ഞു മാരുത ലീലകള്‍.
കേട്ടുവോ കിളിജാലസ്വരലയം
ആണ്ടുനിര്‍വൃതി കൊള്ളുവിന്‍.
നില്‍പ്പൂ നാമീ ഹരിതമേരുവിന്‍
മുകളില്‍ ആഹാ! സുന്ദരം.
പ്രകൃതിയിതിലധിവാസമുള്ളവര്‍
എത്ര ഭാഗ്യം കൊണ്ടവര്‍!
ഉണരുമോ നാമെന്നുമിതുപോല്‍
വിമല കാന്തി പുണര്‍ന്നതായ്?
നോവു കൊണ്ടു ജനിച്ച മലിനത
പോയി ശുഭ്രമനസ്ക്കരായ്.
കപടമീയുലകം തരും വിഷ
മുള്ളു കൊണ്ടുകലര്‍ന്നതാം
നീലരാശിയിരുണ്ടുപോയ് ശുഭ
സത്യശോഭ വിളങ്ങുമോ?
എങ്കിലീ ക്ഷിതിവാസമെന്നത്
അന്യമില്ലാ ധന്യത
പുലരുമോരോ കാലവും പുതു
നന്മ കൊണ്ട് നിറഞ്ഞിടും.
കണ്ടു കണ്ടു പഠിച്ച വിശ്വ
സൃഷ്ടിതന്‍ നിയമങ്ങളെ
ഹസ്തതാരിലൊതുക്കുവാന്‍ കൊതി
കൊണ്ട മാനവ സഞ്ചയം
നഷ്ടമാക്കുവതെന്തു വരതര
സൌഖ്യമാണു നിനയ്ക്കു നീ
സുകൃതമീ പ്രകൃതീവരങ്ങളെ
തച്ചിടുന്നതോ നിര്‍മ്മിതി!
വത്സേ! നീയിനിയുണരണം
നവലോകഗതിയിതു മാറ്റണം
നിയതി തന്നുടെ ഇച്ഛ കണ്ടവ-
ളായി രചനകള്‍ തുടരണം.
| K.uyarangalil.mp3 |
പ്രേമകീര്‍ത്തനം
കൌതുകദായക ദര്‍ശനം തേടിടും
കൌമാര നൈര്‍മ്മല്ല്യമേ വരിക
കാതരമാം മിഴിത്താരുകള്‍ പാടിടും
കാമനാ ഗീതങ്ങളേ വരിക.
തൂകുകെന്‍ തൂലികത്തുമ്പിലായ് തേന്‍ കണം
പൂകട്ടെ മാധുര്യമീ വരികള്‍
കേമമാക്കീടണം ഈ ഭാവ ഗീതകം
പ്രേമികള്‍ പാടി പകര്‍ന്നിടട്ടെ.
രാഗാര്‍ദ്ര ലോലമാം ചിത്തസൌഖ്യം കൊണ്ട
രാമ വിശുദ്ധമാം രൂപങ്ങളേ
നല്‍കുകീ പൂബാണ പൂജയ്ക്ക് യുക്തമാം
നല്‍കുസുമങ്ങള്‍ തന്‍ രൂപഭംഗി.
പ്രേമം തഴയ്ക്കുന്ന ഹൃത്തട കോടികള്‍
ഭൂമിക തന്നിലെ പൂവാടികള്‍
മൂളി പറന്നിടും വണ്ടായ്, ആ വാടിയില്‍
തൂളിടും തേന്‍ തുള്ളി ഒന്നെങ്കിലും
ഉള്ളില്‍ പകര്‍ന്നിടാന്‍ ആയെങ്കില്‍ ആരിലും
കള്ളം പടര്‍ന്ന ദീനം മാറിടും.
വാരിദമില്ലാത്ത വാനം തെളിഞ്ഞപോല്‍
നേരായ സ്നേഹം തുളിമ്പിടുന്ന
നേരങ്ങള്‍ ഹൃത്തിലുണര്‍ത്താതിരിക്കുമോ
വാരിപ്പുണര്‍ന്നിടാനുള്ള മോഹം.
പുല്‍കുവാന്‍ നിര്‍മ്മല പ്രേമസ്വരൂപമൊ-
ന്നുല്പലം സൂര്യനെ എന്നപോലെ
എപ്പൊഴും കാത്തിരുപ്പുണ്ടെങ്കില്‍ ജീവിതം
സ്വല്‍പ്പവും നോവിനാല്‍ പൊള്ളുകില്ലാ.
വിശ്വത്തിലുള്ളവയെല്ലാം പരസ്പ്പരം
വിശ്വാസമോടെ ചരിച്ചീടുവാന്‍
വിശ്വവിധായകന്‍ കോര്‍ക്കുന്നു സര്‍വ്വവും
വിസ്തൃത പ്രേമമാം സൂത്രത്തിനാല്‍.
സ്വാര്‍ത്ഥതാ നാമത്തില്‍ ഒന്നുണ്ട് ഭൂലോക
സ്വാസ്ഥ്യം കെടുത്തും ഒരന്യസൂത്രം
സാമര്‍ത്ഥ്യം അത്രയ്ക്കു വേണം ആ നശ്വര
‘സാധനം’ സത്വരം വേര്‍തിരിപ്പാന്‍.
കൌമാര നൈര്‍മ്മല്ല്യമേ വരിക
കാതരമാം മിഴിത്താരുകള്‍ പാടിടും
കാമനാ ഗീതങ്ങളേ വരിക.
തൂകുകെന്‍ തൂലികത്തുമ്പിലായ് തേന്‍ കണം
പൂകട്ടെ മാധുര്യമീ വരികള്‍
കേമമാക്കീടണം ഈ ഭാവ ഗീതകം
പ്രേമികള്‍ പാടി പകര്‍ന്നിടട്ടെ.
രാഗാര്‍ദ്ര ലോലമാം ചിത്തസൌഖ്യം കൊണ്ട
രാമ വിശുദ്ധമാം രൂപങ്ങളേ
നല്‍കുകീ പൂബാണ പൂജയ്ക്ക് യുക്തമാം
നല്‍കുസുമങ്ങള്‍ തന്‍ രൂപഭംഗി.
പ്രേമം തഴയ്ക്കുന്ന ഹൃത്തട കോടികള്‍
ഭൂമിക തന്നിലെ പൂവാടികള്‍
മൂളി പറന്നിടും വണ്ടായ്, ആ വാടിയില്‍
തൂളിടും തേന്‍ തുള്ളി ഒന്നെങ്കിലും
ഉള്ളില്‍ പകര്‍ന്നിടാന്‍ ആയെങ്കില്‍ ആരിലും
കള്ളം പടര്‍ന്ന ദീനം മാറിടും.
വാരിദമില്ലാത്ത വാനം തെളിഞ്ഞപോല്‍
നേരായ സ്നേഹം തുളിമ്പിടുന്ന
നേരങ്ങള്‍ ഹൃത്തിലുണര്‍ത്താതിരിക്കുമോ
വാരിപ്പുണര്‍ന്നിടാനുള്ള മോഹം.
പുല്‍കുവാന്‍ നിര്‍മ്മല പ്രേമസ്വരൂപമൊ-
ന്നുല്പലം സൂര്യനെ എന്നപോലെ
എപ്പൊഴും കാത്തിരുപ്പുണ്ടെങ്കില്‍ ജീവിതം
സ്വല്‍പ്പവും നോവിനാല്‍ പൊള്ളുകില്ലാ.
വിശ്വത്തിലുള്ളവയെല്ലാം പരസ്പ്പരം
വിശ്വാസമോടെ ചരിച്ചീടുവാന്‍
വിശ്വവിധായകന്‍ കോര്‍ക്കുന്നു സര്‍വ്വവും
വിസ്തൃത പ്രേമമാം സൂത്രത്തിനാല്‍.
സ്വാര്‍ത്ഥതാ നാമത്തില്‍ ഒന്നുണ്ട് ഭൂലോക
സ്വാസ്ഥ്യം കെടുത്തും ഒരന്യസൂത്രം
സാമര്‍ത്ഥ്യം അത്രയ്ക്കു വേണം ആ നശ്വര
‘സാധനം’ സത്വരം വേര്‍തിരിപ്പാന്‍.
ഹര്‍ഷവര്‍ഷം
കോരിച്ചൊരിയുന്ന മഴ
സ്ഥിതിയാകെ കുത്തിയൊഴുക്കുന്ന ശക്തിപ്രവാഹമാകാം.
എങ്കിലും ഹൃദയങ്ങളിലേയ്ക്ക് പെയ്തിറങ്ങുന്ന പൂവര്‍ഷവുമാണ്. ഈറന്‍ മുകില്‍മാലയാകെപ്പരന്നിരുള്‍
പേറുമാകാശം മുഴങ്ങിടുന്നൂ.
ചേററ്റ നീര്‍നൂലനേകം തിമിര്‍ത്തിനി
വീറോടെ പെയ്യുമീ മണ്ണിലേയ്ക്ക്.
ഹരിതാഭ ചൂഴുമീ നെല്‍വയല്‍ നിരനിരെ
നീര്‍കൊണ്ടു കുതിരുന്ന കാഴ്ച കാണാന്‍
നേര്‍ത്ത വരമ്പത്ത് നില്‍പ്പുഞാന്‍ ആര്‍ത്തിയാല്‍
ചീര്‍ത്തതാം മാനസമോടെ ഹാ! ഹാ!
തുള്ളികള്‍ തുള്ളികള്‍ നിപതിച്ചു മുന്നമായ്
തുള്ളിത്തുടങ്ങിതേ സസ്യജാലം.
വെള്ളപളുങ്കവയോരോന്നു ദേഹത്തു
കൊള്ളുന്നു; ഉള്ളം പുളഞ്ഞിടുന്നൂ.
ചിക്കെന്നൊരാരവത്തോടെ വന്നൂ മാരി
മുക്കിയീ ദേശം വിശുദ്ധമാക്കാന്‍.
നില്‍ക്കുവാനാവാതെ ഓടി ഞാനോരത്ത്
നില്‍ക്കുന്ന വന്മരച്ചോട്ടില്‍ നിന്നൂ.
വെള്ളിതന്‍ വള്ളികള്‍ കട്ടിയില്‍പ്പാകിയ
വെള്ളത്തിരശ്ശീലയോ ചുറ്റിലും?
കൊള്ളും സുഖം കൊണ്ട് കമ്പനമാര്‍ന്ന ഞാന്‍
കൊള്ളിച്ചു മാറത്ത് കയ്യുരണ്ടും.
കണ്ണടച്ചാസ്വദിച്ചൂ താളബദ്ധമാം
വിണ്ണിടും പീയൂഷ വര്‍ഷഘോഷം.
തിണ്ണമില്ലാ നേരം ഉള്‍പ്പൂ കുളിര്‍ത്തു ഞാന്‍
തണ്ണീര്‍ കുതിയ്ക്കുമാ മണ്ണില്‍ നിന്നൂ.
പിന്നെശ്ശമം കൊണ്ട പൂമാരി നേര്‍ത്തതായ്
മന്നിതോ വാരീവിലാസരംഗം.
ചിന്നിച്ചു വെള്ളം പദങ്ങളാല്‍ ചുറ്റിലും
പിന്നിട്ടതില്ല ഞാന്‍ ബാല്യമെന്നോ?
പേറുമാകാശം മുഴങ്ങിടുന്നൂ.
ചേററ്റ നീര്‍നൂലനേകം തിമിര്‍ത്തിനി
വീറോടെ പെയ്യുമീ മണ്ണിലേയ്ക്ക്.
ഹരിതാഭ ചൂഴുമീ നെല്‍വയല്‍ നിരനിരെ
നീര്‍കൊണ്ടു കുതിരുന്ന കാഴ്ച കാണാന്‍
നേര്‍ത്ത വരമ്പത്ത് നില്‍പ്പുഞാന്‍ ആര്‍ത്തിയാല്‍
ചീര്‍ത്തതാം മാനസമോടെ ഹാ! ഹാ!
തുള്ളികള്‍ തുള്ളികള്‍ നിപതിച്ചു മുന്നമായ്
തുള്ളിത്തുടങ്ങിതേ സസ്യജാലം.
വെള്ളപളുങ്കവയോരോന്നു ദേഹത്തു
കൊള്ളുന്നു; ഉള്ളം പുളഞ്ഞിടുന്നൂ.
ചിക്കെന്നൊരാരവത്തോടെ വന്നൂ മാരി
മുക്കിയീ ദേശം വിശുദ്ധമാക്കാന്‍.
നില്‍ക്കുവാനാവാതെ ഓടി ഞാനോരത്ത്
നില്‍ക്കുന്ന വന്മരച്ചോട്ടില്‍ നിന്നൂ.
വെള്ളിതന്‍ വള്ളികള്‍ കട്ടിയില്‍പ്പാകിയ
വെള്ളത്തിരശ്ശീലയോ ചുറ്റിലും?
കൊള്ളും സുഖം കൊണ്ട് കമ്പനമാര്‍ന്ന ഞാന്‍
കൊള്ളിച്ചു മാറത്ത് കയ്യുരണ്ടും.
കണ്ണടച്ചാസ്വദിച്ചൂ താളബദ്ധമാം
വിണ്ണിടും പീയൂഷ വര്‍ഷഘോഷം.
തിണ്ണമില്ലാ നേരം ഉള്‍പ്പൂ കുളിര്‍ത്തു ഞാന്‍
തണ്ണീര്‍ കുതിയ്ക്കുമാ മണ്ണില്‍ നിന്നൂ.
പിന്നെശ്ശമം കൊണ്ട പൂമാരി നേര്‍ത്തതായ്
മന്നിതോ വാരീവിലാസരംഗം.
ചിന്നിച്ചു വെള്ളം പദങ്ങളാല്‍ ചുറ്റിലും
പിന്നിട്ടതില്ല ഞാന്‍ ബാല്യമെന്നോ?
Saturday, June 14, 2008
കന്നിക്കെട്ട്
ഏകാന്തതയുടെ സൌഖ്യത്തില്‍ കടലാസുതോണികള്‍ ഒഴുക്കി വിട്ടു രസിച്ചിരുന്ന കാലം വഴിമാറി. ലൌകികതയുടെ വശ്യതയില്‍ ആണ്‍ടുതുടങ്ങിയ മുതിര്‍ന്ന മനസ്സ് ഉരുവപ്പെടുന്ന കളിവന്‍ചികളുടെ മാറ്ററിയുവാന്‍ കൊതിച്ചു തുടങ്ങിയിരിക്കുന്നു.
കറുപ്പുറ്റ കളവും കരാള നഖമുനകളും വഴിയില്‍ കാത്തിരിപ്പുണ്‍ടാവാം. എങ്കിലും ഉന്നതമായ ദര്‍ശനങ്ങള്‍ തേടി ബൂലോകത്തിലേയ്ക്ക്.
യാത്രാനുമതി തേടി പാഥേയശകലം സഹൃദയ സുഹൃത്തുക്കള്‍ സമക്ഷം .................
‘അസ്ന കരയുന്നു' എന്ന പ്രക്ഷേപണ പരിപാടിയിലൂടെ സംസ്ഥാന അവാര്‍ഡ് കരസ്ഥമാക്കിയ , അകാലത്തില്‍ അപ്രത്യക്ഷമായ , സതീര്‍ത്ഥ്യന്റെ ഒന്നാം ചരമ വാര്‍ഷികത്തില്‍ എഴുതപ്പെട്ട പദനിര്‍ദ്ധരി --
സംവല്‍സരമൊന്നു പൂര്‍ണമായ് , നമ്മുടെ
സമ്മാനിതനായ കൂട്ടുകാരന്‍
ഒട്ടും കലാശം ചവിട്ടാതെ ഈ ലോക -
രംഗം ഹാ ! പെട്ടെന്ന് വിട്ട ശേഷം .
അന്നീ തുരുത്തിലുണര്‍ന്ന സൂര്യന്‍ തന്റെ
അക്ഷികള്‍ ഏറെ ചുവന്നിരുന്നു
എന്നും ഉലാത്തുന്ന തെന്നലോ കണ്ണുനീര്‍
നന്നായ് നനഞ്ഞു കുതിര്‍ന്നിരിന്നു
നിന്നില്ല ഏറെനാള്‍ എങ്കിലും ഹൃത്തടേ
നിന്നിടും മാതിരി ആടീ ദൃഢം
വാസമൊരു ഹൃസ്വ വാസരമെന്കിലും
വാസന ചേരുന്ന ജന്മം വരം
സ്വാര്‍ത്ഥമടിഞ്ഞു മേല്‍ പറ്റിപ്പിടിച്ചിട്ടു
തീര്‍ത്തും കരിങ്കല്ലിനൊക്കുന്ന ഹൃത്തിലും
ആഴ്ന്നു തറയ്ക്കുമാ 'റസ്ന' തന്‍ രോദനം
ആഞ്ഞു കൊള്ളിച്ചതീ നേരവും വിങ്ങുന്നു
ആകവേ നൊമ്പരക്കാര്‍ കൊണ്‍ടിരുണ്ട് പോം
ആത്മാവില്‍ ഇണ്ടല്‍ തന്‍ പേമാരി പെയ്യുന്നു
********
കുത്തിയൊലിച്ചു പോയ് അസ്വസ്ഥ ഭാവങ്ങള്‍
മെത്തിടും ശാന്തത പൊന്‍വെയില്‍ തൂകുന്നു
മെല്ലെ തെളിഞ്ഞിടും ധന്യമാം ഓര്‍മകള്‍
വല്ലകീ തന്ത്രിയില്‍ മീട്ടിടട്ടെ :-
മാന്തോപ്പുപേക്ഷിച്ചു തൂമലര്‍ വാടിയില്‍
ജീവിതമോടി അണഞ്ഞ കാലം
ഭംഗികള്‍ വിരിയുന്നതറിയാതെ അന്ധനാം
ഭൃംഗമായ് ശാന്തതയാര്‍നിരിക്കെ
തുംഗാനുരാഗ പരാഗം പരത്തുമാ -
റെങ്ങുമേ ഭംഗിയില്‍ പാറിയെത്തും
പങ്കമകന്നൊരു പൂമ്പാറ്റ തന്നുടെ
കിങ്കിണി നാദമുണര്‍ത്തി പിന്നെ
മേദുര സൌഹൃദ ഭാവം നുകര്‍ന്നിട്ടു
മേളിച്ചു പാടിയതെത്ര തന്നെ
പാടവം കൂടുമാ നാടക ചോടുകള്‍
കൂടെ ചവിട്ടിയതെത്ര പിന്നില്‍
ദീര്‍ഘമാം കായത്തിനൊപ്പം വളര്‍ന്നതാം
ദീനാനുകമ്പയും ആ നാദവും
ഉന്നതമാക്കിയിരിപ്പിടം അപ്പോഴും
ഉല്കൃഷ്ടമായ് കണ്ടതാ വിനയം
നാടിന്നു വേണ്ടിയുണര്‍ന്നു തളിര്‍ത്തൊരാ
നാവിന്റെ ബാക്കിപോല്‍ ഇറ്റിടുന്ന
വാക്കുകള്‍ കൊണ്‍ടൊരു സ്മാരക ഗോപുരം
തീര്‍ക്കട്ടെ നിഷ്ണാതനല്ലെന്‍കിലും
“എല്ലാം തനിയ്ക്കായ് ചമയ്ക്കുവാന്‍ പാഞ്ഞു കൊ-
ണ്‍ടെന്തെന്തു കുല്‍സിത വൃത്തികള്‍ ചെയ് വൂ നാം
സത്യങ്ങള്‍ കാണാതിരിക്കിലോ സൌഖ്യങ്ങള്‍
നിത്യമായ് നില്‍ക്കുമെന്നാശിപ്പൂ മൂഢര്‍ നാം
കാണും വരമ്പിനുമപ്പുറം ഉള്ളിലെ
കണ്ണിനാല്‍ കാണുവാനായിടാത്തോര്‍
കല്പ്പിയ്ക്കും ഭേദങ്ങള്‍ ശീലിച്ചുറപ്പിച്ചു
അല്പ്പമല്ലാവിധമന്ധരായോര്‍
മുറ്റും ഗുണമുള്ള ചെന്താമരയ്ക്കായി
ചേറ്റിലും ചെല്ലുമെന്നോര്‍ത്തിടാതെ
കല്പന ചെയ്യുന്നു നിഷ്ഠൂര വൃത്തികള്‍
വില്പനയാക്കുവാ —നമൃത് പോലും
മെച്ചമാം ലോകമൊരുക്കുവാന്‍ ധാത്രി തന്‍
പച്ച പൂംചേലയഴിപ്പവര്‍ നാം
നഗ്നയായ് നഗ്നയായ് നാണമൊഴിഞ്ഞൊരു
ഭഗ്നയാണെന്‍കിലും ഉര്‍വി തന്റെ
ഉള്ളില്‍ ഉണരും ഉദാത്തമാം ഭാവങ്ങള്‍
തള്ളി പ്പുറത്തേയ്ക്ക് വാര്‍ന്നിടുമ്പോള്‍
തുള്ളിയൊഴുകുന്ന ചാലുകള്‍ പോലുമേ
തുള്ളിയുമില്ലാതെ ഊറ്റിയോര്‍ നാം”
കണ്‍ടിടാം അക്ഷര സ്മാരകമാമിത്
പൂണ്‍ടിടും ചിന്തകള്‍ എപ്പൊഴുമേ
ആണ്ടുകള്‍ തോറും സതീര്‍ത്ഥ്യന്റെ ഓര്‍മകള്‍
കൊണ്‍ടു കൊണ്ടര്‍പ്പിയ്ക്കാം അഞ്ജലികള്‍.
കറുപ്പുറ്റ കളവും കരാള നഖമുനകളും വഴിയില്‍ കാത്തിരിപ്പുണ്‍ടാവാം. എങ്കിലും ഉന്നതമായ ദര്‍ശനങ്ങള്‍ തേടി ബൂലോകത്തിലേയ്ക്ക്.
യാത്രാനുമതി തേടി പാഥേയശകലം സഹൃദയ സുഹൃത്തുക്കള്‍ സമക്ഷം .................
‘അസ്ന കരയുന്നു' എന്ന പ്രക്ഷേപണ പരിപാടിയിലൂടെ സംസ്ഥാന അവാര്‍ഡ് കരസ്ഥമാക്കിയ , അകാലത്തില്‍ അപ്രത്യക്ഷമായ , സതീര്‍ത്ഥ്യന്റെ ഒന്നാം ചരമ വാര്‍ഷികത്തില്‍ എഴുതപ്പെട്ട പദനിര്‍ദ്ധരി --
സ്മാരകം
സംവല്‍സരമൊന്നു പൂര്‍ണമായ് , നമ്മുടെ
സമ്മാനിതനായ കൂട്ടുകാരന്‍
ഒട്ടും കലാശം ചവിട്ടാതെ ഈ ലോക -
രംഗം ഹാ ! പെട്ടെന്ന് വിട്ട ശേഷം .
അന്നീ തുരുത്തിലുണര്‍ന്ന സൂര്യന്‍ തന്റെ
അക്ഷികള്‍ ഏറെ ചുവന്നിരുന്നു
എന്നും ഉലാത്തുന്ന തെന്നലോ കണ്ണുനീര്‍
നന്നായ് നനഞ്ഞു കുതിര്‍ന്നിരിന്നു
നിന്നില്ല ഏറെനാള്‍ എങ്കിലും ഹൃത്തടേ
നിന്നിടും മാതിരി ആടീ ദൃഢം
വാസമൊരു ഹൃസ്വ വാസരമെന്കിലും
വാസന ചേരുന്ന ജന്മം വരം
സ്വാര്‍ത്ഥമടിഞ്ഞു മേല്‍ പറ്റിപ്പിടിച്ചിട്ടു
തീര്‍ത്തും കരിങ്കല്ലിനൊക്കുന്ന ഹൃത്തിലും
ആഴ്ന്നു തറയ്ക്കുമാ 'റസ്ന' തന്‍ രോദനം
ആഞ്ഞു കൊള്ളിച്ചതീ നേരവും വിങ്ങുന്നു
ആകവേ നൊമ്പരക്കാര്‍ കൊണ്‍ടിരുണ്ട് പോം
ആത്മാവില്‍ ഇണ്ടല്‍ തന്‍ പേമാരി പെയ്യുന്നു
********
കുത്തിയൊലിച്ചു പോയ് അസ്വസ്ഥ ഭാവങ്ങള്‍
മെത്തിടും ശാന്തത പൊന്‍വെയില്‍ തൂകുന്നു
മെല്ലെ തെളിഞ്ഞിടും ധന്യമാം ഓര്‍മകള്‍
വല്ലകീ തന്ത്രിയില്‍ മീട്ടിടട്ടെ :-
മാന്തോപ്പുപേക്ഷിച്ചു തൂമലര്‍ വാടിയില്‍
ജീവിതമോടി അണഞ്ഞ കാലം
ഭംഗികള്‍ വിരിയുന്നതറിയാതെ അന്ധനാം
ഭൃംഗമായ് ശാന്തതയാര്‍നിരിക്കെ
തുംഗാനുരാഗ പരാഗം പരത്തുമാ -
റെങ്ങുമേ ഭംഗിയില്‍ പാറിയെത്തും
പങ്കമകന്നൊരു പൂമ്പാറ്റ തന്നുടെ
കിങ്കിണി നാദമുണര്‍ത്തി പിന്നെ
മേദുര സൌഹൃദ ഭാവം നുകര്‍ന്നിട്ടു
മേളിച്ചു പാടിയതെത്ര തന്നെ
പാടവം കൂടുമാ നാടക ചോടുകള്‍
കൂടെ ചവിട്ടിയതെത്ര പിന്നില്‍
ദീര്‍ഘമാം കായത്തിനൊപ്പം വളര്‍ന്നതാം
ദീനാനുകമ്പയും ആ നാദവും
ഉന്നതമാക്കിയിരിപ്പിടം അപ്പോഴും
ഉല്കൃഷ്ടമായ് കണ്ടതാ വിനയം
നാടിന്നു വേണ്ടിയുണര്‍ന്നു തളിര്‍ത്തൊരാ
നാവിന്റെ ബാക്കിപോല്‍ ഇറ്റിടുന്ന
വാക്കുകള്‍ കൊണ്‍ടൊരു സ്മാരക ഗോപുരം
തീര്‍ക്കട്ടെ നിഷ്ണാതനല്ലെന്‍കിലും
“എല്ലാം തനിയ്ക്കായ് ചമയ്ക്കുവാന്‍ പാഞ്ഞു കൊ-
ണ്‍ടെന്തെന്തു കുല്‍സിത വൃത്തികള്‍ ചെയ് വൂ നാം
സത്യങ്ങള്‍ കാണാതിരിക്കിലോ സൌഖ്യങ്ങള്‍
നിത്യമായ് നില്‍ക്കുമെന്നാശിപ്പൂ മൂഢര്‍ നാം
കാണും വരമ്പിനുമപ്പുറം ഉള്ളിലെ
കണ്ണിനാല്‍ കാണുവാനായിടാത്തോര്‍
കല്പ്പിയ്ക്കും ഭേദങ്ങള്‍ ശീലിച്ചുറപ്പിച്ചു
അല്പ്പമല്ലാവിധമന്ധരായോര്‍
മുറ്റും ഗുണമുള്ള ചെന്താമരയ്ക്കായി
ചേറ്റിലും ചെല്ലുമെന്നോര്‍ത്തിടാതെ
കല്പന ചെയ്യുന്നു നിഷ്ഠൂര വൃത്തികള്‍
വില്പനയാക്കുവാ —നമൃത് പോലും
മെച്ചമാം ലോകമൊരുക്കുവാന്‍ ധാത്രി തന്‍
പച്ച പൂംചേലയഴിപ്പവര്‍ നാം
നഗ്നയായ് നഗ്നയായ് നാണമൊഴിഞ്ഞൊരു
ഭഗ്നയാണെന്‍കിലും ഉര്‍വി തന്റെ
ഉള്ളില്‍ ഉണരും ഉദാത്തമാം ഭാവങ്ങള്‍
തള്ളി പ്പുറത്തേയ്ക്ക് വാര്‍ന്നിടുമ്പോള്‍
തുള്ളിയൊഴുകുന്ന ചാലുകള്‍ പോലുമേ
തുള്ളിയുമില്ലാതെ ഊറ്റിയോര്‍ നാം”
കണ്‍ടിടാം അക്ഷര സ്മാരകമാമിത്
പൂണ്‍ടിടും ചിന്തകള്‍ എപ്പൊഴുമേ
ആണ്ടുകള്‍ തോറും സതീര്‍ത്ഥ്യന്റെ ഓര്‍മകള്‍
കൊണ്‍ടു കൊണ്ടര്‍പ്പിയ്ക്കാം അഞ്ജലികള്‍.
Subscribe to:
Posts (Atom)